പുത്തൻ ഇലക്ട്രിക്ക് മോട്ടോർ സൈക്കിളുമായി വൺ ഇലക്ട്രിക്ക്

വിപണിയിൽ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് സ്വീകാര്യത ഏറി വരുന്നതിനാൽ ഇന്ത്യയിൽ പുതിയ ഇവി സ്റ്റാർട്ടപ്പുകൾ രൂപം കൊള്ളുന്നു. ഇപ്പോഴിതാ KRIDN ഇലക്ട്രിക് മോട്ടോർസൈക്കിൾ ഓക്ടോബറിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് വൺ ഇലക്ട്രിക്. ഇവി സ്റ്റാർട്ടപ്പായ വൺ ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ ഹോമോലോഗേഷൻ പ്രക്രിയയും പുതിയ ‘KRIDN’ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ഓൺ-റോഡ് ട്രയലുകളും പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചു കഴിഞ്ഞു.

താൽക്കാലിക എക്സ്-ഷോറൂം വില 1.29 ലക്ഷം രൂപയായിരിക്കും. മണിക്കൂറിൽ 95 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള ‘KRIDN’ വിപണിയിലെത്തുമ്പോൾ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് മോട്ടോർസൈക്കിളായിരിക്കുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

2020 ഒക്ടോബറിൽ കമ്പനി ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കും. KRIDN എന്ന വാക്കിന്റെ അർത്ഥം സംസ്കൃതത്തിൽ ‘കളിക്കുക’ എന്നാണ്. മുഞ്ജൽ ഷോവയിൽ നിന്നുള്ള സസ്പെൻഷൻ, സിയറ്റിൽ നിന്നുള്ള വിശാലമായ ടയറുകൾ, FIEM ഇൻഡസ്ട്രീസിൽ നിന്നുള്ള ലൈറ്റിംഗ്, സ്വയം വികസിപ്പിച്ച ഹെവി ഡ്യൂട്ടി ചേസിസ് എന്നിവ KRIDN ഉറപ്പാക്കുന്നു.

ബൈക്കിന്റെ കൃത്യമായ സവിശേഷതകൾ ഇതുവരെ അറിവായിട്ടില്ല, എന്നാൽ 95 കിലോമീറ്റർ വേഗത കൈവരിക്കാനും 165 Nm torque സൃഷ്ടിക്കാനും കഴിയുമെന്ന് കമ്പനി വ്യക്തമാക്കി. 2020 ഒക്ടോബർ ആദ്യ വാരത്തോടെ ഡൽഹി NCR, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിൽ കമ്പനി മോട്ടോർസൈക്കിളിന്റെ ഡെലിവറികൾ ആരംഭിക്കും.

Top