കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോയിലും സ്‌കൂട്ടറിലും ഇടിച്ച് ഒരാള്‍ മരിച്ചു

accident

കോഴിക്കോട് : തിരുവണ്ണൂര്‍ കുറ്റിയില്‍പടി കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോയിലും സ്‌കൂട്ടറിലും ഇടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ മാനാരിപ്പാടം കോലാശ്ശേരി പരേതനായ രാമചന്ദ്രന്റെ മകന്‍ ധനേഷ് (43) ആണ് മരിച്ചത്.

ഓട്ടോയിലുണ്ടായിരുന്ന മാനാരി സ്വദേശികളായ രാജന്‍, ഷൈജു എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. പാലക്കാട് നിന്ന് തൊട്ടില്‍പ്പാലം ഭാഗത്തേക്ക് പോവുകയായിരുന്നു കെ.എസ്.ആര്‍.ടി.സി ബസ്. ഓട്ടോറിക്ഷ പെട്ടെന്ന് ‘യു’ ടേണ്‍ എടുത്തതാണ് അപകടത്തിനിടയാക്കിയതെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

മരിച്ച ധനേഷിന്റെ അമ്മ: രാജലക്ഷ്മി, ഭാര്യ: ഷബീന. സഹോദരങ്ങള്‍: രാജേഷ്, അനീഷ്.

Top