കാബൂള്‍ വിമാനത്താവളത്തില്‍ വെടിവെയ്പ്പ്; ഒരു മരണം

കാബൂള്‍: കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മരണം. അഫ്ഗാന്‍, യു.എസ്, ജര്‍മന്‍ സൈനികര്‍ക്കു നേരെ അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ ഒരു അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി ജര്‍മന്‍ സൈന്യം വെളിപ്പെടുത്തി.

വിമാനത്താവളത്തിന്റെ വടക്കേ ഗേറ്റില്‍ തിങ്കളാഴ്ചയാണ് വെടിവെയ്പ്പുണ്ടായത്. മൂന്നു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അഫ്ഗാന്‍, യു.എസ്, ജര്‍മന്‍ സൈനികര്‍ ഏറ്റുമുട്ടലില്‍ പങ്കെടുത്തു. ജര്‍മന്‍ സൈനിക വക്താവാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം കാബൂള്‍ വിമാനത്താവളത്തിനു സമീപം തിക്കിലും തിരക്കിലും പെട്ട് ഏഴുപേര്‍ മരിച്ചിരുന്നു. അഫ്ഗാന്‍ പൗരന്മാരാണ് മരിച്ച ഏഴുപേരും.

Top