One dead, three wounded in blast at Chinese embassy in Kyrgyzstan

ബിഷ്‌കേക്ക്: കിര്‍ഗിസ്ഥാനില്‍ സ്‌ഫോടനം. കിര്‍ഗിസ്ഥാനിലെ ചൈനീസ് എംബസിക്ക് സമീപമാണ് കാര്‍ സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ചത്. കാറിന്റെ ഡ്രൈവര്‍ കൊല്ലപ്പെട്ടതായും മൂന്നുപേര്‍ക്ക് പരുക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം ഇതിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ചൈനീസ് എംബസിയുടെ ഗേറ്റ് ഇടിച്ചുതകര്‍ത്താണ് കാര്‍ വന്നതെന്നും തുടര്‍ന്നാണ് സ്‌ഫോടനം ഉണ്ടായതെന്നും കിര്‍ഗിസ്ഥാനിലെ 24 കെജി ന്യൂസിന്റെ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
സ്‌ഫോടനത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Top