തൊടുപുഴയില്‍ മിന്നലേറ്റ് ഒരാള്‍ മരിച്ചു; എട്ട് പേര്‍ ചികിത്സയില്‍

lightning

ഇടുക്കി: തൊടുപുഴ ഇടവെട്ടി പാറമടയിലെ താല്‍ക്കാലിക ഷെഡിന് നേരെ ഉണ്ടായ ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. പൂപ്പാറ സ്വദേശി രാജയാണ് മരിച്ചത്. ഇന്നലെ മൂന്ന് മണിക്കാണ് ഇടിമിന്നല്‍ ഉണ്ടായത്. പരിക്കേറ്റ എട്ട് പേര്‍ ചികിത്സയിലാണ്. ഇവര്‍ അപകട നില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജോലിക്ക് ശേഷം തൊഴിലാളികള്‍ ഷെഡില്‍ വിശ്രമിക്കുമ്പോഴാണ് ഇടിമിന്നല്‍ ഉണ്ടായത്. ഉടന്‍ തന്നെ എല്ലാവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top