വാഷിങ്ടണ്‍ ഡിസിയില്‍ വെടിവെയ്പ്‌;ഒരാള്‍ കൊല്ലപ്പെട്ടു, അഞ്ച് പേര്‍ക്ക് പരിക്ക്

വാഷിങ്ടണ്‍: അമേരിക്കയിലെ വാഷിങ്ടണ്‍ ഡിസിയിലുണ്ടായ വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വെടിവെയ്പില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കൊളംബിയ ഹൈറ്റ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

വൈറ്റ്ഹൗസിന്റെ മൂന്ന് കിലോമീറ്റര്‍ പരിധിക്കകത്തുള്ള കൊളംബിയ റോഡിലെ 14ാം സ്ട്രീറ്റിലാണ് വെടിവെയ്പ്‌ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്‌. വെടിവെയ്പിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്‌. സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭ്യമായിട്ടില്ല.

Top