മൃതദേഹം ഉസ്മാന്റേതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു; മുതലപ്പൊഴി ബോട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി

തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. വർക്കല സ്വദേശി ഉസ്മാനാണ് മരിച്ചത്. മൃതദേഹം മുതലപ്പൊഴി ബോട്ട് അപകടത്തിൽ കാണാതായ വർക്കല സ്വദേശി ഉസ്മാന്റേതെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധന നടത്തിയശേഷമാകും മൃതദേഹം വിട്ടുനൽകുക. ഇതോടെ മുതലപ്പൊഴി ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.

ഉച്ചയോടെയാണ് വിഴിഞ്ഞത്ത് കടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തുടക്കത്തിൽ തന്നെ മൃതദേഹം ബോട്ടപകടത്തിൽ കാണാതായ ഉസ്മാന്റേതെന്ന് സംശയം ഉയർന്നിരുന്നു. തുടർന്ന് ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹം ഉസ്മാന്റേതെന്ന് തിരിച്ചറിയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് മുതലപ്പൊഴിയിൽ ബോട്ട് അപകടം ഉണ്ടായത്. അന്ന് മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

Top