ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ; ടീം ഇന്ത്യയെ കാത്തിരിക്കുന്നത് അപൂര്‍വ്വ നേട്ടം

crickett-indiaaa

ധർമശാല: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ ടീം ഇന്ത്യയെ കാത്തിരിക്കുന്നത് അപൂര്‍വ്വ നേട്ടങ്ങളില്‍ ഒന്ന്.

നിലവില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ശേഷം രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിച്ചാല്‍ ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേയ്ക്ക് എത്താന്‍ സാധിക്കും.

എന്നാല്‍ ആദ്യത്തെ ഏകദിനത്തില്‍ ജയിച്ചാല്‍ തന്നെ ഇന്ത്യക്ക് ഒന്നാം സ്ഥാനത്ത് എത്താന്‍ സാധിക്കുന്നതാണ്.

അതേസമയം പരമ്പര 3-0 ന് സ്വന്തമാക്കിയാല്‍ ഇന്ത്യയ്ക്കു പോയിന്റിലെ ലീഡ് ഉയര്‍ത്തി ഒന്നാം സ്ഥാനത്ത് തുടരാനും കഴിയും. എന്നാല്‍ ഇന്ത്യ പരമ്പര 2-1നാണ് ജയിക്കുന്നതെങ്കില്‍ ഇന്ത്യയുടെ പോയിന്റ് 119 ആയി കുറയുകയും ചെയ്യും.

നിലവില്‍ 83 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ശ്രീലങ്ക നിലയുറപ്പിച്ചിരിക്കുന്നത്.

ശ്രീലങ്കയ്ക്ക് ഈ സീരീസ് റാങ്കിങ്ങില്‍ മാറ്റങ്ങള്‍ ഒന്നും കൊണ്ടുവരികയുമില്ല. പരമ്പര 3-0 ന് തോറ്റാലും പോയിന്റില്‍ മാറ്റമില്ലാതെ അവര്‍ എട്ടാം സ്ഥാനത്ത് തന്നെ തുടരും.

3-0 ന് പരമ്പര ജയിച്ചാല്‍ പോയിന്റ് 87 ആയി ഉയരുകയും ചൈയ്യും. എങ്കിലും 92 പോയിന്റ് ഉള്ള ബംഗ്ലാദേശിനെ മറികടക്കാന്‍ അവര്‍ക്ക് കഴിയില്ല.

എന്നാല്‍ മത്സരത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കമാണ് സംഭവിച്ചിരിക്കുന്നത്.

സ്‌കോര്‍ ബോര്‍ഡില്‍ കേവലം രണ്ട് റണ്‍ ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടപ്പെട്ടു.

ധവാന്‍ റണ്‍സൊന്നുമെടുക്കാതെയും നായകന്‍ രോഹിത് ശര്‍മ രണ്ട് റണ്‍സിനുമാണ് പുറത്തായത്.

ഇന്ത്യയ്‌ക്കായി ശ്രേയാംസ് അയ്യറാണ് അരങ്ങേറ്റം കുറിച്ചത്. ലക്മലും മാത്യൂസുമാണ് വിക്കറ്റുകള്‍ പങ്കിട്ടത്.

Top