ഒരു ദിവസം പ്രായമായ കുഞ്ഞിനെ പൊട്ട കിണറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

infant_abondent

മെഡാക്: ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ പൊട്ട കിണറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശിലെ മെഡാക് ജില്ലയിലെ കാഗസ് മഡൂര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ഞായാറാഴ്ചയാണ് സംഭവം. വിശദമായ പരിശോധനയ്ക്ക് ശേഷം കുട്ടിയെ ഐ.സി.ഡി.എസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. തുടര്‍ന്ന് കുഞ്ഞിനെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

രാവിലെ കിണറിനരികിലൂടെ പോയ ജനങ്ങളാണ് കുട്ടിയെ ആദ്യം കേള്‍ക്കുന്നത്. ഇതിനെ തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടി പൊട്ടകിണറില്‍ കിടക്കുന്നതായി കണ്ടെത്തിയത്. കുറച്ച് പേര്‍ കിണറില്‍ ഇറങ്ങി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. പുറത്തെടുത്ത കുഞ്ഞിന് ഒരു ദിവസം മാത്രമേ പ്രായമുണ്ടായിരുന്നുള്ളുവെന്ന് നാട്ടുകാര്‍ അറിയിച്ചു.

ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷം നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അതേസമയം കുട്ടിക്ക് യാതൊരു വിധ പരുക്കുകളും ഇല്ലെന്ന് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു.

സെക്ഷന്‍ 317 വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിയുടെ ആരോഗ്യകാര്യത്തെ കുറിച്ചറിയാന്‍ മുന്‍ കോണ്‍ഗ്രസ് നേതാവും, മുന്‍ വനിത-ശിശുക്ഷേമ മന്ത്രിയുമായ സുനിത ലക്ഷ്മ റെഡ്ഡി ആശുപത്രിയിലെത്തി.

കുട്ടിയെ ഉപേക്ഷിച്ച മാതാപിതാക്കളെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആന്ദ്രപ്രദേശ് ശിശു അവകാശ അസോസിയേഷന്‍ പ്രസിഡന്റ് പി അച്ചുത റാവു പറഞ്ഞു.

Top