പുരുഷന്മാരുടെ ഏകദിന ക്രിക്കറ്റ് നിയന്ത്രിക്കാന്‍ വനിതാ അമ്പെയര്‍

പുരുഷന്മാരുടെ ഏകദിന ക്രിക്കറ്റ് നിയന്ത്രിക്കാന്‍ ആദ്യമായി വനിതാ അമ്പെയര്‍. നമീബിയയില്‍ നടക്കുന്ന വേള്‍ഡ് ക്രിക്കറ്റ് ലീഗില്‍ നമീബിയ ഒമാന്‍ ഫൈനല്‍ മത്സരമാണ് ക്ലാരി പൊളോസാക്ക് എന്ന വനിതാ റഫറി നിയന്ത്രിക്കുന്നത്. ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വനിതാ ഏകദിനം നിയന്ത്രിക്കുന്നത്.

പുരുഷന്മാരുടെ ക്രിക്കറ്റില്‍ വനിതകള്‍ അമ്പെയറാകുന്നത് ആദ്യത്തെ സംഭവമല്ല. പല രാജ്യങ്ങളിലും വനിതാ അമ്പെയര്‍മാര്‍ ആഭ്യന്തര മത്സരങ്ങള്‍ നിയന്ത്രിക്കാറുണ്ട്. ക്ലാരി കഴിഞ്ഞവര്‍ഷം ഓസ്‌ട്രേലിയന്‍ ഫസ്റ്റ് ക്ലാസ് സീസണില്‍ മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടിട്ടുണ്ട്. ആദ്യമായി ഔദ്യോഗിക പദവിയുള്ള ഏകദിനത്തില്‍ അമ്പെയര്‍ ആയി നില്‍ക്കാന്‍ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് താനെന്നായിരുന്നു ക്ലാരിയുടെ പ്രതികരണം.

നേരത്തെ എലൂയിസ് ഷെരിദാനും മേരി വാല്‍ഡ്രനും ഇത്തരത്തില്‍ പുരുഷ ക്രിക്കറ്റ് നിയന്ത്രിച്ച് ശ്രദ്ധേയരായിരുന്നു. പുരുഷന്‍മാരുടെ ഫസ്റ്റ് ഗ്രേഡ് പ്രീമിയര്‍ ക്ലബ് ക്രിക്കറ്റ് മത്സരമാണ് ഇരുവരും നിയന്ത്രിച്ചത്. ടീ ട്രീറ്റ്ഗള്ളിയും അഡ്‌ലെയ്ഡ് ഉത്തര ജില്ല ടീമും തമ്മിലെ മത്സരത്തിലാണ് ഷെരിദാനും വാല്‍ഡ്രനും അമ്പെയര്‍മാരായത്.

Top