ഒരുകോടി വില വരുന്ന ഹാഷിഷുമായി മൂന്ന് പേര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി

hashish

തിരുവനന്തപുരം: തലസ്ഥാനത്ത് 10 കിലോ ഹാഷിഷുമായി ഹോട്ടല്‍ വ്യവസായി ഉള്‍പ്പടെ മൂന്ന് പേര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ഹാഷിഷ് തൃശ്ശൂരില്‍ നിന്നെത്തിച്ച തൃശ്ശൂര്‍ സ്വദേശി വിനീഷ്, ഇടനിലക്കാരനായ കട്ടാക്കട സ്വദേശി അനൂപ്, വാങ്ങാനെത്തിയ റെനീസ് എന്നിവരാണ് പിടിയിലായത്.

തലസ്ഥാനത്തെ ഹോട്ടല്‍ വ്യവസായിയാണ് റെനീസ്. 13 ലക്ഷം രൂപയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. മണ്ണുതലയിലെ ഹോട്ടലില്‍ കച്ചവടം ഉറപ്പിക്കുന്നതിനിടെയാണ് ഏകദേശം ഒരു കോടി രൂപ വില വരുന്ന ഹാഷിഷുമായി സംഘം പിടിയിലാകുന്നത്. എക്‌സൈസ് കമ്മീഷണറും സ്ഥലത്തെത്തി. ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വില്‍പനയ്ക്കായാണ് ഹാഷിഷ് തിരുവനന്തപുരത്ത് എത്തിച്ചതെന്നും വില്‍പനാ സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്നും എക്‌സൈസ് സംഘം പറഞ്ഞു.

Top