ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍; കേന്ദ്രത്തിന് സമിതി റിപ്പോര്‍ട്ട് നല്‍കിയേക്കും

ഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബില്ലിന്റെ നിയമ സാധ്യതകള്‍ പരിശോധിച്ച് ഉടന്‍ കേന്ദ്രത്തിന് സമിതി റിപ്പോര്‍ട്ട് നല്‍കിയേക്കും. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയാണ് സാധ്യതകള്‍ പരിശോധിക്കുന്നത്. 2018 ലോ കമ്മീഷന്‍ നല്‍കിയ കരട് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന പ്രശ്നങ്ങള്‍ ആയിരിക്കും പ്രാഥമികമായി സമിതി പരിശോധിക്കുക. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ ചേരുന്ന പ്രത്യേക സമ്മേളനത്തില്‍ ആയിരിക്കും കേന്ദ്രം ബില്ല് അവതരിപ്പിക്കുക.

സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ത്തതിന് പിന്നാലെയാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനായി കേന്ദ്രം ഒരുങ്ങിയത്.ഇതിനായി മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയില്‍ ഉടനടി സമിതിയും രൂപീകരിച്ചു.

2018 ല്‍ ലോ കമ്മീഷന്‍ നല്‍കിയ കരട് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന പ്രശ്നങ്ങള്‍ ആയിരിക്കും പ്രാഥമികമായി സമിതി പരിശോധിക്കുക.ഭരണഘടനയിലെ നിലവിലെ ചട്ട പ്രകാരം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടത്താന്‍ സാധ്യമല്ലന്നായിരുന്നു ജസ്റ്റിസ് ബി എസ് ചൗഹാന്‍ അധ്യക്ഷനായ സമിതി അന്ന് നിരീക്ഷിച്ചത്.

50% സംസ്ഥാനങ്ങളെങ്കിലും ഭരണഘടനാ ഭേദഗതികള്‍ അംഗീകരിക്കണമെന്നും കരട് റിപ്പോര്‍ട്ടില്‍ പറയുന്നു.ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബില്ല് പ്രാവര്‍ത്തികമായ പ്രാദേശിക പാര്‍ട്ടികള്‍ക്ക് തിരിച്ചടിയാകും.വടക്ക കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളും ബില്ലിനെ എതിര്‍ക്കാനാണ് സാധ്യത.നിലവില്‍ രൂപീകരിച്ച സമിതി സംസ്ഥാനങ്ങളോട് അഭിപ്രായം തേടിയെക്കും.

ഈ ബില്‍ പ്രാവര്‍ത്തികമാക്കുന്നതോടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക നഷ്ടങ്ങള്‍ പരിഹരിക്കാന്‍ ആകും എന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.ബില്ല് പാര്‍ലമെന്റില്‍ വരുമ്പോള്‍ ശക്തമായി എതിര്‍ക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബില്ലിന്റെ നിയമ സാധ്യതകള്‍ പരിശോധിച്ച് ഉടന്‍ കേന്ദ്രത്തിന് സമിതി റിപ്പോര്‍ട്ട് നല്‍കിയേക്കുമെന്നാണ് സൂചന.

Top