‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’: കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ പിന്തുണച്ച് രജനീകാന്ത്

rejanikanth

ചെന്നൈ: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ പിന്തുണച്ച് നടന്‍ രജനീകാന്ത്. ഒരു തിരഞ്ഞെടുപ്പ് മാത്രം നടത്തുന്നതിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരുടെ പണവും സമയവും ലാഭിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയ കക്ഷികളെല്ലാം കേന്ദ്രനിര്‍ദേശത്തെ എതിര്‍ത്തതിന് പിന്നാലെയാണ് രജനീകാന്ത് വ്യത്യസ്ത അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്.

താന്‍ രൂപവത്കരിക്കുന്ന പാര്‍ട്ടി അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പാര്‍ട്ടി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് രജനീകാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.

Top