എക സിവിൽ കോഡ് ബിൽ; കോണ്ഗ്രസിന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായെന്ന് കെ.സി വേണുഗോപാൽ

ഡൽഹി: എക സിവിൽ കോഡ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചപ്പോൾ അംഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിൽ കോണ്ഗ്രസിൻ്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ബിജെപി എംപി സ്വകാര്യ ബില്ലായി എക സിവിൽ കോഡിന് അവതരണ അനുമതി തേടിയപ്പോൾ സഭയിൽ കോണ്ഗ്രസ് എംപിമാർ ആരും ഉണ്ടായിരുന്നില്ല. വിഷയത്തിൽ കോണ്ഗ്രസിനോടുള്ള അതൃപ്തി മുസ്ലീം ലീഗ് എംപി പിവി അബ്ദുൾ വഹാബ് സഭയിൽ വച്ച് പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീഴ്ച പറ്റിയെന്നുള്ള വേണുഗോപാലിൻ്റെ തുറന്നു പറച്ചിൽ

ഏകീകൃത സിവിൽ കോഡിലെ സ്വകാര്യ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചപ്പോൾ കൈകാര്യം ചെയ്യുന്നതിൽ കോണ്ഗ്രസിന് വീഴ്ച സംഭവിച്ചു. രാജ്യസഭയിൽ അംഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിൽ കോൺഗ്രസിന് ജാഗ്രതക്കുറവുണ്ടായി. അക്കാര്യം ഉൾക്കൊള്ളുന്നു. വിഷയത്തിൽ മുസ്ലീം ലീഗ് പ്രകടിപ്പിച്ച ആശങ്ക സ്വാഭാവികമാണ്. സിവിൽ കോഡ് ബില്ലിൽ ശക്തമായ എതിർപ്പ് കോൺഗ്രസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിയും തുടരും.

രാജ്യത്ത തകർക്കുന്ന ബില്ലാണ് സിവിൽ കോഡ് ബിൽ. ബിൽ നടപ്പാക്കാൻ അല്ല ധ്രുവീകരണത്തിനാണ് ബിജെപിയുടെ ശ്രമം. ഏക സിവിൽ കോഡ് ബിൽ ഏകപക്ഷീയമായി നടപ്പാക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

Top