ബാഴ്‌സലോണയുടെ ഒരു താരത്തിന് കോവിഡ് സ്ഥിരീകരിച്ചു

ബാഴ്സലോണ: സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ ഒരു താരത്തിന് കോവിഡ് സ്ഥിരീകരിച്ചു. പുതിയ സീസണ് മുമ്പുള്ള പരിശീലനത്തിനായി മടങ്ങിയെത്തിയ ഒമ്പത് താരങ്ങളില്‍ ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ക്ലബ്ബ് അറിയിച്ചു.

എന്നാല്‍ താരത്തിന്റെ പേര് ക്ലബ്ബ് പുറത്തുവിട്ടിട്ടില്ല. ഈ വ്യക്തിക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ഇയാള്‍ ഇപ്പോള്‍ വീട്ടില്‍ ക്വാറന്റൈനിലാണെന്നും ക്ലബ്ബ് വ്യക്തമാക്കി.

പുതിയ സീസണ് മുമ്പുള്ള പരിശീലനത്തിനായി മടങ്ങിയെത്തിയ ഒമ്പത് താരങ്ങള്‍ക്കും ചൊവ്വാഴ്ച പി.സി.ആര്‍ പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലം വന്നപ്പോഴാണ് ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Top