ഡല്‍ഹി വിമാനത്താവളത്തില്‍ 26.25 ലക്ഷം വരുന്ന അനധികൃത ഡ്രോണുകള്‍ പിടികൂടി

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 26.25 ലക്ഷത്തോളം രൂപ വിലവരുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടികൂടി. ഡ്രോണുകളും ഐഫോണുകളും ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളാണ് പിടികൂടിയത്.

ഹോങ്കോങില്‍ നിന്ന് സാധനങ്ങളെത്തിച്ചയാളേയും കസ്റ്റംസ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. കുറ്റം സമ്മതിച്ച ഇയാള്‍ നേരത്തേയും ഇത്തരത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കടത്തിയതായി സമ്മതിച്ചു.

നാല് ഡി.ജൈ.ഐ ഡ്രോണുകള്‍, നാല് എം.ഐ ഡ്രോണുകള്‍, ആറ് ആപ്പിള്‍ ഐഫോണ്‍ 11 പ്രോ (256ജിബി, മൂന്ന്‌ഐഫോണ്‍ 11 പ്രോ(64ജിബി), 10,000 മെമ്മറി കാര്‍ഡുകള്‍ തുടങ്ങിയവയാണ് പിടികൂടിയത്.

ലഗേജില്‍ അനധികൃതമായി കടത്തിയ സാധനങ്ങള്‍ കണ്ടെടുത്തതോടെ ഗ്രീന്‍ ചാനല്‍ വഴി പുറത്തുകടന്നയാള്‍ കസ്റ്റംസ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു.

Top