കൊല്ലത്ത് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയില്‍ മോഷണ ശ്രമം നടത്തിയ പ്രതി പിടിയില്‍

കൊല്ലം: കൊല്ലം ഓച്ചിറയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയില്‍ മോഷണ ശ്രമം നടത്തിയ ആള്‍ പിടിയില്‍. കായംകുളം കൃഷ്ണപുരം സ്വദേശി അരുണാണ് പിടിയിലായത്.ബാങ്കില്‍ നിന്നും കിട്ടിയ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഓച്ചിറ പൊലീസ് ചോദ്യം ഇയാളെ ചെയ്ത് വരികയാണ്.

ഇന്നലെയാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയില്‍ മോഷണ ശ്രമം നടന്നത്. ബാങ്കിന്റെ ജനല്‍ തകര്‍ത്ത് മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് അകത്തുകടക്കുകയായിരുന്നു.എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top