പരിയാരം ആദിവാസി കോളനിയില്‍ ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ കാണാതായെന്ന് പരാതി

missing

വയനാട്: പനമരം മാത്തൂര്‍ പരിയാരം ആദിവാസി കോളനിയില്‍ ഒന്നര വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുഞ്ഞിനെ കാണാതായി. പനമരം പൊയില്‍ നായ്ക്കകോളനിയിലെ ബാബു മിനി ദമ്പതികളുടെ മകള്‍ ദേവകിയെയാണ് കാണാതായത്.

കുട്ടിക്കായി പനമരം പൊലിസും നാട്ടുകാരും പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. വനാതിര്‍ത്തി ആയതിനാല്‍ വന്യമൃഗ ഭീഷണി നേരിടുന്ന പ്രദേശമാണിത്. തൊട്ടടുത്ത പുഴയില്‍ അപകടത്തില്‍ പെട്ടോയെന്നും സംശയിക്കുന്നതായും നാട്ടുകാര്‍ പറയുന്നു.

Top