15 വയസുകാരന്‍ ഓടിച്ച വാഹനമിടിച്ച് ഒന്നരവയസുകാരന് ദാരുണാന്ത്യം

child-death

ന്യൂഡല്‍ഹി: 15 വയസുകാരന്‍ ഓടിച്ച വാഹനമിടിച്ച് ഒന്നരവയസുകാരന് ദാരുണാന്ത്യം. ഡല്‍ഹിയിലെ ഖജൂരി ഖാസ് മേഖലയിലാണു സംഭവം. നിയന്ത്രണംവിട്ട് സ്‌കൂട്ടര്‍ കുഞ്ഞിനെ ഇടിക്കുകയായിരുന്നു. കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സിസിടിവി പരിശോധിച്ചശേഷം കുട്ടിയെ ഇടിച്ചത് കൗമാരക്കാരനാണെന്ന് ഉറപ്പിച്ച പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു ജുവനൈല്‍ ഹോമിലേക്ക് മാറ്റി. സ്‌കൂട്ടറിന്റെ ഉടമസ്ഥനെതിരേ നിയമനടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

Top