ഇന്ത്യയില്‍ ഒന്നര ലക്ഷം ഡോസ് സ്പുട്‌നിക് വാക്‌സിനെത്തി

ന്യൂഡല്‍ഹി: രാജ്യത്ത് ഒന്നര ലക്ഷം ഡോസ് സ്പുട്നിക് വി വാക്സിന്‍ എത്തിയതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. കൂടുതല്‍ ഉത്പാദനത്തിനായി സ്പുട്നിക് വാക്സിന്‍ വികസിപ്പിച്ച റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് രാജ്യത്തെ പ്രാദേശിക കമ്പനികളുമായി ചര്‍ച്ച നടത്തിയെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

ഡോ.റെഡ്ഡി ലബോറട്ടറിയുമായി സഹകരിച്ച് ഈ മാസം അവസാനത്തോടെ 30 ലക്ഷം ഡോസ് വാക്സിന്‍ എത്തിക്കാനാണ് ലക്ഷ്യം. സ്പുട്നികിന്റെ ആദ്യ ഡോസ് മെയ് ആദ്യവാരം രാജ്യത്തെത്തിയിരുന്നു. കൊവിഡിനെതിരെ 90 ശതമാനത്തിലധികം ഫലപ്രാപ്തിയുള്ള സ്പുട്നികിന് ഏപ്രില്‍ 12ന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.

കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കൊവിഡ് പ്രതിസന്ധി നേരിടാന്‍ ആറ് നിര്‍ദേശങ്ങള്‍ അടങ്ങിയ കത്തയച്ചിരുന്നു. ഇതിന് മറുപടി നല്‍കവെയാണ് സ്പുട്നിക് വാക്സിന്‍ ഇന്ത്യയില്‍ എത്തിച്ചതായി അനുരാഗ് താക്കൂര്‍ വ്യക്തമാക്കിയത്.

 

Top