എകദിന മത്സര വിവാദം: ഫുട്‌ബോള്‍ സ്റ്റേഡിയം ക്രിക്കറ്റിനായി മാറ്റുക പ്രായോഗികമല്ലെന്ന് ടി.സി. മാത്യു

TC

കൊച്ചി: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തിന്റെ വേദി സംബന്ധിച്ച വിഷയം വിവാദമായതോടെ പ്രതികരണവുമായി ബിസിസിഐ മുന്‍ വൈസ് പ്രസിഡന്റ് ടി.സി. മാത്യു. ഫുട്‌ബോള്‍ ലോക കപ്പ് നടന്ന സ്റ്റേഡിയം ക്രിക്കറ്റിനായി മാറ്റുക പ്രായോഗികമല്ല. ഇടക്കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുകയാണ് ഭാവിയില്‍ ഇതിനുള്ള പരിഹാരമുണ്ടാകുമെന്നും ടി.സി. മാത്യു പറഞ്ഞു.

അടുത്തവര്‍ഷം ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ മത്സരമായിരുന്നു കേരളത്തിന് ലഭിക്കേണ്ടിയിരുന്നത്. വിന്‍ഡീസിനെതിരായ ഏകദിനം മഴക്കാലത്ത് അനുവദിച്ചത് സംശകരമാണ്. വിന്‍ഡീസിനെതിരായ ഏകദിനം വിട്ടുനല്‍കി ഓസ്‌ട്രേലിയക്കെതിരായ മത്സരം ചോദിച്ചു വാങ്ങണമെന്നും ടി.സി. മാത്യു പറഞ്ഞു.

കൊച്ചിയിലെ വേദി സംബന്ധിച്ച പ്രശ്‌നത്തേക്കുറിച്ച് ആലോചിച്ച ശേഷം പ്രതികരിക്കാമെന്നും ബിസിസിഐ ഇക്കാര്യത്തില്‍ ഉടന്‍ നിലപാട് അറിയിക്കുമെന്നും ബിസിസിഐ അംഗവും ഐപിഎല്‍ ചെയര്‍മാനുമായ രാജീവ് ശുക്ല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Top