‘വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ് ‘ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

റന്റീനോ സംവിധാനം ചെയ്യുന്ന ഹോളിവുഡിലെ പുതിയ ചിത്രമാണ് ‘വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ് ‘. ഇപ്പോള്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ലിയോനാര്‍ഡോ ഡികാപ്രിയോയും ബ്രാഡ്പിറ്റും ആണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സിനിമയിലേക്ക് ചേക്കാറാന്‍ ശ്രമിക്കുന്ന ടെലിവിഷന്‍ താരമായ റിക്ക് ഡല്‍ടണ്‍ എന്ന കഥാപാത്രത്തെയാണ് ഡികാപ്രിയോ അവതരിപ്പിക്കുന്നത്.ആക്ഷന്‍ രംഗങ്ങളില്‍ റിക്കിന്റെ ഡ്യൂപ്പും സുഹൃത്തുമായ ക്ലീഫ് ബൂത്ത് ആയിട്ടാണ് ബ്രാഡ് പിറ്റ് എത്തുന്നത്.

മിസ്ട്രി ക്രൈം ഫിലിം ആയ ‘വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ് ‘ ജൂലൈ 26ന് റിലീസ് ചെയ്യും.

Top