കശ്മീരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയാല്‍ പാക്ക് ആസൂത്രണങ്ങള്‍ തകരും: എസ്.ജയ്ശങ്കര്‍

വാഷിങ്ടണ്‍: കേന്ദ്രസര്‍ക്കാര്‍ കശ്മീരില്‍ വിഭാവനം ചെയ്കിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞാല്‍ കഴിഞ്ഞ 70 വര്‍ഷമായി പാക്കിസ്ഥാന്‍ കശ്മീരിനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ പദ്ധതികളും നിഷ്ഫലമാകുമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍. അമേരിക്കയില്‍ വെച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന.

ഭീകരവാദികള്‍ സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനാണ് നിലവില്‍ കശ്മീരില്‍ നെറ്റ് വര്‍ക്കിന് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. വികസന ഘട്ടത്തിലേക്കുള്ള പരിവര്‍ത്തന സമയത്ത് ജീവന്‍ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം വാഷിങ്ടണില്‍ നടന്ന ഒരു പരിപാടിയില്‍ പറഞ്ഞു.

എന്നാല്‍ ജമ്മുകശ്മീരില്‍ വികസനം കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ 70 വര്‍ഷം പാക്കിസ്ഥാന്‍ ആസൂത്രണം ചെയ്തതെല്ലാം വെറുതെയാകുമെന്ന് മനസ്സിലാക്കണമെന്നും ജയ്ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

Top