പഴയ ശിവാജി റാവു ഗെയ്ക്‌വാദ് സൂപ്പര്‍സ്റ്റാര്‍ രജനിയായിട്ടും ഒരിക്കല്‍ക്കൂടി ഗെയ്ക്‌വാദിനെ കാണാന്‍

ചെറുപ്പകാലത്ത് മുംബൈ വിട്ട് ബാംഗ്ലൂരുവഴി തമിഴകത്തെത്തി രജനികാന്തായി മാറിയ ശിവാജി റാവു ഒരിക്കല്‍ക്കൂടി പഴയ മുംബൈയിലേയ്ക്ക് വരികയാണ്, കാല കരികാലനില്‍ ചേരിക്കാരുടെ നേതാവായി.

കാല കരികാലന്‍ എന്ന ചിത്രത്തില്‍ താന്‍ പണ്ട് ഉപേക്ഷിച്ച ആ പേരില്‍ ഒരു കഥാപാത്രവും ഉണ്ട്‌. ശിവാജി റാവു ഗെയ്ക്‌വാദ്.

ഇത് യഥാര്‍ഥ രജനിയുടെ ഭൂതകാലമല്ല. പാ രഞ്ജിത്തിന്റെ ചിത്രത്തില്‍ മറാഠക്കാരനായ ഒരു പോലീസുകാരനാണ് ശിവാജി റാവു. തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം തന്റെ സാന്നിധ്യം അറിയിച്ച അരവിന്ദ് ആകാശാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അരവിന്ദ് അഭിനയിക്കുന്ന രംഗങ്ങളുടെ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു.

നന്ദനത്തില്‍ കൃഷ്ണനായി അഭിനയിച്ച് മലയാളി മനസില്‍ ഇടംപിടിച്ച നായകനാണ് അരവിന്ദ് ആകാശ് . വജ്രം, വാണ്ടഡ്, പൊന്‍മുടിപ്പുഴയോരത്ത് എന്നിവയാണ് അരവിന്ദിന്റെ ശ്രദ്ധേയമായ മറ്റ് മലയാള ചിത്രങ്ങള്‍.

Top