പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓണാശംസകള്‍ നേര്‍ന്നു

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഐശ്വര്യവും സന്തോഷവും സമാധാനവും നിറഞ്ഞ ഓണക്കാലം ആശംസിച്ചു.

വേര്‍തിരിവുകള്‍ക്കും വിഭാഗീയതകള്‍ക്കും ജാതിമത ചിന്തകള്‍ക്കും ഇടമില്ലാത്ത ഓണം എല്ലാ മനുഷ്യരും ഒന്നെന്ന മഹത്തായ സങ്കല്‍പത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും, മതനിരപേക്ഷതയുടെയും ബഹുസ്വരതയുടെയും നിറപ്പകിട്ടാര്‍ന്ന ഈ ഉത്സവം എല്ലാ മലയാളിയുടേയും പാരമ്പര്യസ്വത്താണെന്നും ചെന്നിത്തല പറഞ്ഞു.

കള്ളവും ചതിയുമില്ലാതെ മനുഷ്യരെല്ലാം ഒന്നായി കഴിയുന്ന ഒരു നല്ല ലോകത്തിന്റെ സന്ദേശവുമായി നമ്മള്‍ക്കിടയിലേക്കെത്തുന്ന ഓണത്തെ എല്ലാവരും നിറഞ്ഞ മനസോടെ വരവേല്‍ക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Top