onam target market : 50% of sales, an increase of Voltas

കൊച്ചി: ടാറ്റാ ഗ്രൂപ്പിന്റെ എയര്‍ കണ്ടീഷണല്‍ ബ്രാന്‍ഡായ വോള്‍ട്ടാസ് കേരളത്തില്‍ ഇക്കുറി ഓണക്കാലത്ത് ലക്ഷ്യമിടുന്നത് മുന്‍ വര്‍ഷത്തേക്കാള്‍ 50 ശതമാനം അധിക വില്പന.

കഴിഞ്ഞ ഓണക്കാലത്ത് 42 കോടി രൂപയുടെ വില്പനയാണ് കമ്പനി നേടിയത്. ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ വാറന്റി, ക്യാഷ് ബാക്ക്, ഈസി ഫിനാന്‍സ് ഓഫറുകള്‍ ഇത്തവണ ഒരുക്കിയിട്ടുണ്ടെന്ന് വോള്‍ട്ടാസ് പ്രസിഡന്റും സി.ഒ.ഒയുമായ പ്രദീപ് ബക്ഷി പത്രസമ്മേളനത്തില്‍ പറഞ്ഞു.

സെപ്തംബര്‍ 15 വരെയാണ് ഓണ ഓഫര്‍ കാലാവധി.

വിവിധ നിര എ.സികള്‍ക്ക് പുറമേ എയര്‍ കൂളറുകള്‍, വാട്ടര്‍ ഡിസ്‌പെന്‍സറുകള്‍, വാട്ടര്‍ കൂളറുകള്‍, വാണിജ്യാവശ്യത്തിനുള്ള റെഫ്രിജറേറ്ററുകള്‍ എന്നിവയാണ് കമ്പനിയുടെ ഉത്പന്നങ്ങള്‍.

ഓണാഘോഷത്തോട് അനുബന്ധിച്ച് ഇന്‍വര്‍ട്ടര്‍ സാങ്കേതികവിദ്യയുള്ള ഓള്‍സ്റ്റാര്‍ എ.സികളും വിപണിയിലെത്തിക്കും.

ഓണം പര്‍ച്ചേസിനൊപ്പം ലഭിക്കുന്ന സ്‌ക്രാച്ച് കാര്‍ഡിലൂടെ എ.സി., എയര്‍ കൂളറുകള്‍, വാട്ടര്‍ ഡിസ്‌പെന്‍സറുകള്‍, സ്‌റ്റെബിലൈസറുകള്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

അഞ്ചു വര്‍ഷത്തെ വാറന്റിയും നേടാം.

ജൂണ്‍ പാദത്തില്‍ വോള്‍ട്ടാസ് എ.സികള്‍ കേരളത്തില്‍ കൈവരിച്ചത് 190 ശതമാനം വില്പന വര്‍ദ്ധനയാണെന്നിരിക്കേ, ഓണ വിപണിയെ വന്‍ പ്രതീക്ഷകളോടെയാണ് കാണുന്നതെന്നും പ്രദീപ് ബക്ഷി പറഞ്ഞു.

കേരളാ ബ്രാഞ്ച് മാനേജര്‍ എസ്. സുജിത്, റീജിയണല്‍ ബിസിനസ് ഹെഡ് (സൗത്ത്) ആര്‍. രമേഷാ എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

Top