പൊന്നോണ സദ്യ ഉണ്ട് വാനരപ്പട, ഇനി തിരുവോണത്തിനു കാണാമെന്ന പ്രതീക്ഷ !

കാസർഗോഡ്: ഓണം മനുഷ്യൻമാർക്ക് മാത്രമല്ല കുരങ്ങൻമാർക്കുമുണ്ട്.

ഓണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി നിൽക്കുമ്പോൾ ഓണ സദ്യക്കായി കാത്ത് നിൽക്കുന്ന വാനരൻമാർക്ക് ഓണസദ്യ ഒരുക്കിയത് ഇടയിലക്കാട് ഭഗത് സിംഗ് ക്ലബിലെ പ്രവർത്തകരാണ്.

വാനരൻമാരുടെ കൂടെ നിന്ന് സെൽഫിയെടുക്കാനും ഇവിടെ തിരക്കായിരുന്നു.

inn

കാര്യങ്ങൾ എന്തായാലും സോഷ്യൽ മീഡിയയിൽ ഈ വാനരൻമാർ ഓണം ഉണ്ണുന്നത് സൂപ്പർ ഹിറ്റാണ്.

പഴവും തക്കാളിയും, കാരറ്റും, പേരക്കയും തുടങ്ങി പായസം വരെ ഉണ്ടായിരുന്നു സദ്യക്ക്.

ഇനി യഥാർത്ഥ പൊന്നോണത്തിനും ഇതുപോലൊരു സദ്യ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് മരത്തിലേക്ക് വാനരപ്പട മടങ്ങിയത്.

Top