ഹീറോയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കുള്ള ഓഫറുകള്‍ക്ക് ഈ മാസം 15ന് കൂടി മാത്രം

ഹീറോയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കുള്ള ഓണം ഓഫറുകള്‍ ഇനി മൂന്ന് ദിവസം കൂടി. ഈ മാസം 15 വരെയാണ് ആനുകൂല്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

കേരളത്തില്‍ ഹീറോ എത്തിച്ചിട്ടുള്ള എല്ലാ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും ഓഫറുകള്‍ ലഭ്യമാണ്. ഇലക്ട്രിക് സ്‌കൂട്ടര്‍നിരയില്‍ പുതുതായെത്തിയ മോഡലുകളായ ഒപ്റ്റിമ ഇആര്‍, എന്‍വൈഎക്‌സ് ഇആര്‍ ഉള്‍പ്പെടെ എല്ലാ മോഡലുകള്‍ക്കും കമ്പനി 2500 രൂപയുടെ ഇന്‍സ്റ്റെന്റ് ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യയിലെ ഓപ്പറേഷന്‍സ് കൂടുതല്‍ വ്യാപകമാക്കാനുള്ള പദ്ധതിയിലാണ് കമ്പനി. 2020-ഓടെ ഹീറോ ഇലക്ട്രിക്ക് ടച്ച് പോയിന്റുകളുടെ എണ്ണം 1000 ആക്കി ഉയര്‍ത്താനും ഹീറോ പദ്ധതിയിടുന്നുണ്ട്. ഇപ്പോള്‍ 615 പോയിന്റുകളാണുള്ളത്.

Top