onam market kerala buying rice from karnataka

ആലപ്പുഴ: ഓണക്കാലത്ത് ആന്ധ്രയിലെ മില്ലുകാര്‍ കേരളത്തിന് വില കുറച്ച് അരി നല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ കര്‍ണാടകത്തില്‍നിന്ന് അരി വാങ്ങും. ഇതുസംബന്ധിച്ച് ഭക്ഷ്യവകുപ്പ് നടപടി തുടങ്ങി.

അരിവില കൂട്ടാനുള്ള ആന്ധ്രാലോബിയുടെ നീക്കത്തെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ആന്ധ്രാ മില്ലുകള്‍ വില കുറയ്ക്കാത്തതിന്റെ പിന്നില്‍ വലിയ ലോബിയുണ്ട്.

ഇത് ഓണക്കാലത്തെ ബാധിക്കാതിരിക്കാന്‍ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ട്. കര്‍ണാടകയില്‍നിന്ന് ജയ അരി എത്തിക്കുന്നതിനെപ്പറ്റി ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ആന്ധ്രയില്‍നിന്ന് ലഭിക്കുന്ന അതേ അരി കര്‍ണാടകത്തില്‍നിന്ന് ഇറക്കാനാകും.അടുത്തയാഴ്ച ആദ്യത്തോടെ അന്തിമതീരുമാനം ഉണ്ടാവും.

ആന്ധ്രാക്കാരുടെ തീരുമാനം നീണ്ടാല്‍ ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം കര്‍ണാടകയില്‍ പോയി അരി എത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കും.

Top