ഓണക്കാലത്ത് മദ്യ വില്‍പ്പനയില്‍ വീണ്ടും റെക്കോര്‍ഡിട്ട് സംസ്ഥാനം

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യത്തിന്റെ വില്‍പ്പനയില്‍ വീണ്ടും വര്‍ധനവ്. ഈ മാസം മൂന്ന് മുതല്‍ ഉത്രാടം വരെയുള്ള എട്ട് ദിവസം 487 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 30 കോടിയുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയവളില്‍ 457 കോടിയുടെ മദ്യമായിരുന്നു സംസ്ഥാനത്ത് വിറ്റത്. ഇക്കുറി ഉത്രാട ദിനം മാത്രം 90.32 കോടിയുടെ മദ്യമാണ് വിറ്റത്.

ഉത്രാടദിനത്തില്‍ ഇരിങ്ങാലക്കുടയിലെ ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. 100. 44 ലക്ഷം രൂപയുടെ കച്ചവടമാണ് നടന്നത്.

Top