‘ഓണക്കിറ്റ് വിതരണം ആഗസ്റ്റ് മുതല്‍’:തുണി സഞ്ചി അടക്കം 14 ഇനങ്ങൾ

തിരുവനന്തപുരം: സപ്ലൈകോയുടെ ഓണക്കിറ്റ് വിതരണം ആഗസ്റ്റ് മുതല്‍ ആരംഭിക്കും. 14 ഉത്പന്നങ്ങള്‍ കിറ്റിലുണ്ടാവുമെന്നും ഓണത്തിനു മുമ്പ് തന്നെ വിതരണം പൂര്‍ത്തിയാക്കുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി. ഓണക്കിറ്റുകള്‍ക്കാവശ്യമായ നടപടികക്രമങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി.തുണി സഞ്ചി അടക്കം 14 ഉത്പന്നങ്ങളാണ് ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഓണക്കിറ്റുകള്‍ ഓഗസ്റ്റ് 10-ന് ശേഷം റേഷന്‍ കടകളിലൂടെയാണ് വിതരണം ചെയ്യുക. 445 കോടി ചെലവാണ് ഇതിനായി കണക്ക് കൂട്ടുന്നത്. ഓണത്തിന് മുന്‍പ് എല്ലാവരിലേക്കും കിറ്റ് വിതരണം എത്തിക്കാനാണ് നീക്കം.കൂടാതെ ആഗസ്റ്റ് 27ന് ഓണത്തിനോടനുബന്ധിച്ച് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഓണം ഫെയറുകളും സംഘടിപ്പിക്കും.

Top