ഓണക്കിറ്റ് വിതരണം; പ്രശ്‌നം പരിഹരിച്ചെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ്

thilothaman

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ടുണ്ടായ തകരാര്‍ പരിഹരിച്ചെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ്. നെറ്റ് വര്‍ക്കിലെ തകരാര്‍ മൂലമാണ് ഓണക്കിറ്റ് വിതരണത്തില്‍ തടസ്സമുണ്ടായത്. പലയിടങ്ങളിലും റേഷന്‍ വിതരണവും തടസ്സപ്പെട്ടിരുന്നു.

ഇതേത്തുടര്‍ന്നാണ് എന്‍ഐസി തകരാര്‍ പരിഹരിക്കാന്‍ ശ്രമം ആരംഭിച്ചത്. ആന്ധ്ര എന്‍ഐസിയെയാണ് തകരാര്‍ പരിഹരിക്കാന്‍ ചുമതലപ്പെടുത്തിയത്. ഒരു മണിക്കൂറിനകം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

Top