ഓണത്തിന് മുമ്പ് ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി തോമസ് ഐസക്

തിരുവനന്തപുരം: മെയ്, ജൂണ്‍ മാസത്തിലെ സാമൂഹ്യസുരക്ഷ, ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി ധനമന്ത്രി തോമസ് ഐസക്. സാധാരണ വിഷുവിനുശേഷം ഓണത്തിനാണ് പെന്‍ഷന്‍ വിതരണം ചെയ്യുക എന്നാല്‍ ഇത്തവണ പതിവ് മാറ്റുകയാണെന്നും അടച്ചുപൂട്ടല്‍ സാഹചര്യത്തില്‍ ജനങ്ങളുടെ കൈയില്‍ പണം എത്തിക്കാനാണ് പെന്‍ഷന്‍ വിതരണം നേരത്തെയാക്കിയതെന്നും ധനമന്ത്രി വ്യക്തമാക്കി.

കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ പാവപ്പെട്ടവര്‍ക്കുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ കൈത്താങ്ങാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഈ വര്‍ഷം ആദ്യമായി പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് മസ്റ്റര്‍ നിര്‍ബന്ധമല്ല. കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസത്തെ വിധവ പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക്, ആ തുകയും ഇത്തവണ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

Top