ഓണസമ്മാന വിവാദം; നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അജിത തങ്കപ്പന്‍

കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ പൊലീസിനെയും കോടതിയെയും സമീപിച്ചിട്ടുണ്ട്. നാളെയും തൃക്കാക്കര നഗരസഭയില്‍ പോകും. വ്യാഴാഴ്ച കൗണ്‍സില്‍ യോഗവും വിളിച്ചു ചേര്‍ക്കുമെന്നും അജിത തങ്കപ്പന്‍ വ്യക്തമാക്കി.

തൃക്കാക്കര നഗരസഭാ ചേംബറില്‍ പ്രവേശിച്ചത് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരമാണെന്ന് അജിത തങ്കപ്പന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഓഫിസ് ഉപരോധത്തിന് പിന്നാലെ കഴിഞ്ഞ ദിവസം നഗരസഭയിലെത്തിയ അധ്യക്ഷയ്ക്ക് പൂട്ട് തകരാറിലായതിനാല്‍ ഓഫിസില്‍ കടക്കാനായിരുന്നില്ല. രാത്രി ഏഴുമണിയോടെ പൂട്ട് തകര്‍ത്തു അധ്യക്ഷ അജിത തങ്കപ്പന്‍ അകത്തു കയറുകയായിരുന്നു.

Top