ഓണം വാരാഘോഷത്തിന്റെ സമാപനം നാളെ തലസ്ഥാന നഗരിയില്‍

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ സമാപനം നാളെ തലസ്ഥാന നഗരിയില്‍ നടക്കും. വര്‍ണാഭമായ ഘോഷയാത്രയോടെയാണ് വാരാഘോഷം സമാപിക്കുന്നത്. വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന ഓണം വാരാഘോഷത്തിലെ കലാപരിപാടികള്‍ ആസ്വദിക്കാന്‍ ആയിരങ്ങളാണ് ഓരോ ദിവസവും എത്തുന്നത്.

തലസ്ഥാന നഗരത്തിനകത്തും പുറത്തുമുള്ള 29 വേദികളിലായി നടക്കുന്ന ഓണം വാരാഘോഷമാണ് നാളെ സമാപിക്കുന്നത്. സമാപന ദിനത്തിലെ ഏറ്റവും വലിയ പ്രത്യേകത വെള്ളയമ്പലം മുതല്‍ കിഴക്കേകോട്ട വരെ നടക്കുന്ന ഘോഷയാത്രയാണ്. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടേയും സ്വകാര്യ സ്ഥാപനങ്ങളുടേയും നിശ്ചല ദൃശ്യങ്ങളുണ്ടാകും.

Top