ആറാമത്തെ ഓണം ആഘോഷമാക്കി മലയാളികളുടെ പ്രിയ താരങ്ങളായ ഫഹദും നസ്രിയയും

ന്നിച്ചുള്ള ആറാമത്തെ ഓണം ആഘോഷമാക്കി കൊണ്ട് മലയാളികളുടെ പ്രിയ താരജോഡിയായ ഫഹദും നസ്രിയയും.

ഓണം ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ നസ്രിയ പങ്കുവെച്ചു. ആരാധകര്‍ക്ക് ഓണാശംസകള്‍ നേര്‍ന്നുകൊണ്ടാണ് ചിത്രങ്ങള്‍ പങ്കു വെച്ചത്.

ഗോള്‍ഡന്‍, ചുവപ്പ് നിറത്തിലുള്ള ചുരിദാറാണ് നസ്രിയയുടെ വേഷം ഫഹദാകട്ടെ പതിവുപോലെ ജീന്‍സും വെള്ള ഷര്‍ട്ടും ധരിച്ച് സിംപിള്‍ ലുക്കിലും. വിഭവസമൃദ്ധമായ സദ്യയുടെ ചിത്രവും താരങ്ങള്‍ ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

Top