ഇക്കൊല്ലം ഓണമുണ്ടിട്ട് ഓണപ്പരീക്ഷ എഴുതാം ; അവധിക്ക് ശേഷമായിരിക്കും പരീക്ഷ

exam

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വര്‍ഷത്തെ ഓണപ്പരീക്ഷ ഓണത്തിന് ശേഷമായിരിക്കും.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം. നിപ്പാ ബാധ മൂലം കോഴിക്കോട് മലപ്പുറം ജില്ലകളിലെ അധ്യയന ദിവസങ്ങള്‍ നഷ്ടമായതിനെ തുടര്‍ന്നാണ് തീരുമാനം.

അവധിക്ക് ശേഷം ഓഗസ്റ്റ് 30 മുതലായിരിക്കും പരീക്ഷ തുടങ്ങുന്നത്. ഓഗസ്റ്റ് 21 മുതല്‍ 28 വരെയാണ് ഇത്തവണത്തെ ഓണാവധി.

Top