തലസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് സമാപനം; സാംസ്‌കാരിക ഘോഷയാത്ര ഗവര്‍ണര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: ഘോഷയാത്രയ്ക്ക് ഒരുങ്ങി തലസ്ഥാനനഗരം. ഓണാഘോഷങ്ങള്‍ക്ക് സമാപനംകുറിച്ചുകൊണ്ടുള്ള സാംസ്‌കാരിക ഘോഷയാത്ര ഗവര്‍ണര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു മൂവായിരം കലാകാരന്മാര്‍ ഘോഷയാത്രയുടെ ഭാഗമാകും. ഇക്കൊല്ലത്തെ ഓണാഘോഷം വലിയ വിജയമായിരുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.

60 ഓളം ഫ്‌ളോട്ടുകളാണ് ഇക്കൊല്ലം ഘോഷയാത്രയുടെ ഭാഗമാകുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഫ്‌ളോട്ടുകള്‍ കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരന്നു. വൈകിട്ട് അഞ്ചുമണിക്ക് വെള്ളയമ്പലത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് പരിപാടി ഫ്‌ലാഗ് ഓഫ് ചെയ്തത്.

തെയ്യം, കഥകളി, വേലകളി, പടയണി, പുലികളി, പൂക്കാവടി, അമ്മന്‍കുടം തുടങ്ങിയവ നിരവധി തനത് കലാരൂപങ്ങളും ചടങ്ങിന്റെ ഭാഗമായി. ഘോഷയാത്രയുടെ ഭാഗമായി ഉച്ചയ്ക്ക് ശേഷം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് യാത്ര സൗകര്യം ഒരുക്കും. കഴിഞ്ഞ ഒരാഴ്ചയായി തലസ്ഥാനത്തെ ഓണം വാരാഘോഷം ജനങ്ങള്‍ക്ക് വര്‍ണവിസ്മയമൊരുക്കിയിരുന്നു.

Top