നന്മയുടെ പൂവിളിയുമായി മ​ല​യാ​ളി​ക​ള്‍ ഇന്ന് തി​രു​വോ​ണം ആ​ഘോ​ഷി​ക്കു​ന്നു

കൊച്ചി : ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സ്മരണകളുണര്‍ത്തി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു.

ദുഃഖവും ദുരിതവും മാറ്റി വച്ച് മാവേലി തമ്പുരാനെ വരവേല്‍ക്കുകയാണ് നാടും നഗരവും. നാടിനെ ഇരു വട്ടം തകര്‍ത്തെറിഞ്ഞ പ്രളയദുരന്തത്തെ മെല്ലെ അതിജീവിച്ചു കൊണ്ടാണ് കേരളം ഇക്കുറി ഓണം ആഘോഷിക്കുന്നത്. അത് കൊണ്ട് തന്നെ ഈ ഓണം ആഘോഷത്തെക്കാളേറെ പ്രത്യാശയുടേതാണ്.

Top