മോഹന്‍ലാലിന് പിറന്നാളാശംസകള്‍ നേര്‍ന്ന് മമ്മുട്ടിയും സഹപ്രവര്‍ത്തകരും

ലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ അമ്പത്തി എട്ടാം പിറന്നാളിന് ആശംസകളുമായി സിനിമ ലോകവും. നടന്‍ മോഹന്‍ലാലിന് പിറന്നാളാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി ആശംസകളറിയിച്ചത്. മോഹന്‍ലാലിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് ആശംസ അറിയിച്ചിരിക്കുന്നത്.

പൃഥ്വി രാജ്, ആന്റണി വര്‍ഗ്ഗീസ് , ജയസൂര്യ തുടങ്ങി നിരവധി താരങ്ങളും ആരാധകരും തങ്ങളുടെ പ്രിയനടന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.അമ്പത്തി എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിശ്വനാഥന്‍ നായരുടെയും ശാന്തകുമാരിയുടെയും ഇളയ മകനായിട്ടാണ് മോഹന്‍ലാലിന്റെ ജനനം.

കേരള സ്റ്റേറ്റ് റെസലിംഗ് ചാമ്പ്യന്‍ ആയി മുഖ്യധാരയിലേക്ക് രംഗപ്രവേശം ചെയ്ത മോഹന്‍ലാല്‍ പിന്നീട് ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലന്‍ വേഷത്തിലൂടെ മലയാള സിനിമ അരങ്ങത്തേക്ക് പ്രവേശിക്കുകയായിരുന്നു. പിന്നീട് നായകനായി മാറി .

ഒടുവില്‍ ലോക സിനിമയുടെ ഭാഗമായി മാറുകയും ചെയ്തു. മോഹന്‍ലാലിന്റെ പിറന്നാള്‍ദിനത്തില്‍ തന്നെയാണ് നീരാളിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയത് എന്നൊരു പ്രത്യേകതയുമുണ്ട്.

Top