On Posters In Gujarat, Arvind Kejriwal Shares Space With Osama Bin Laden

അഹമ്മദാബാദ്: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ഗുജറാത്തില്‍ പോസ്റ്റര്‍ ആക്രമണം.

കെജ്‌രിവാള്‍ ഗുജറാത്തില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

അല്‍ഖ്വേദ തലവനായിരുന്ന ഉസാമ ബിന്‍ ലാദന്‍, പാക് ഭീകരവാദി നേതാവ് ഹാഫിസ് സയീദ്, കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍വാനി എന്നിവരോടൊപ്പം കെജ്‌രിവാളിന്റെ ചിത്രത്തോടുകൂടിയ പോസ്റ്ററുകള്‍ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.

‘ഹീറോസ് ഓഫ് പാകിസ്താന്‍’ എന്ന തലക്കെട്ടിലുള്ള പോസ്റ്ററുകളില്‍ അരവിന്ദ് കെജ്‌രിവാളിന്റെ ആംആദ്മി പാര്‍ട്ടിയെ എത്രയും പെട്ടെന്ന് നീക്കം ചെയ്യുക എന്നും എഴുതിയിട്ടുണ്ട്. കെജ്‌രിവാളിനെ രാജ്യദ്രോഹി എന്നും വിശേഷിപ്പിച്ചിട്ടുണ്ട്.

പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ തെളിവുകള്‍ പുറത്തു വിടണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു.ഇതിനെതരെ ബിജെപിയടക്കമുള്ള സംഘടനകള്‍ കെജ്‌രിവാളിനെതിരെ രംഗത്തത്തെയിരുന്നു.

പട്ടേല്‍ സംവരണ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനായി കെജ്‌രിവാള്‍ ഞായറാഴ്ച ഗുജറാത്തില്‍ എത്തുന്നുണ്ട്.

Top