കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്ന ഭാരത് 22 ഇടിഎഫിന്റെ വില്പന നവംബര്‍ 15ന്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്ന ഭാരത് 22 ഇടിഎഫിന്റെ വില്പന നവംബര്‍ 15ന്.

കഴിഞ്ഞ ആഗസ്തില്‍ പ്രഖ്യാപിച്ച ഇടിഎഫിന്റെ എന്‍എഫ്ഒ വഴി 8000 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ്‌ ഭാരത് 22 ഇടിഎഫിന്റെ വില്‍പന ആരംഭിക്കുന്നത്‌.

കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്ന പദ്ധതി ന്യൂ ഫണ്ട് ഓഫര്‍ നവംബര്‍ 17ന് ക്ലോസ് ചെയ്യും.

വന്‍കിട നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് നവംബര്‍ 14ന് അപേക്ഷ നല്‍കാം.

ഒഎന്‍ജിസി, ഐഒസി, എസ്ബിഐ, ബിപിസിഎല്‍, കോള്‍ ഇന്ത്യ, നാല്‍കോ എന്നീ പൊതുമേഖല സ്ഥാപനങ്ങള്‍ക്കു പുറമെ ആക്‌സിസ് ബാങ്ക്, ഐടിസി, എല്‍ആന്റ്ടി തുടങ്ങിയ സ്വകാര്യ കമ്പനികളുടെ ഓഹരികളും ഭാരത് 22 ഇടിഎഫ് നിക്ഷേപം നടത്തും.

Top