On Netaji’s Death, British Website Claims End To Mystery

ലണ്ടന്‍: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനത്തിലെ ദുരൂഹതകളിലേക്കു പുതിയൊരു വെളിപ്പെടുത്തല്‍കൂടി. നേതാജി മരിച്ചുവെന്നു കരുതുന്ന തയ്‌വാനിലെ വിമാനാപകടത്തിന്റെ ദൃക്‌സാക്ഷികള്‍ എന്നു പറയുന്നവരുടെ മൊഴികളാണു ബ്രിട്ടിഷ് വെബ്‌സൈറ്റ് പുറത്തുവിട്ടത്.

1945 ഓഗസ്റ്റ് 18നു തയ്‌വാനില്‍ വിമാനം തകര്‍ന്നു നേതാജി മരിച്ചു എന്നായിരുന്നു പറയപ്പെട്ടിരുന്നത്. എന്നാല്‍, നേതാജി മരിച്ചില്ലെന്നും 1964 വരെ അദ്ദേഹം ജീവിച്ചിരുന്നെന്നും വാദങ്ങളുണ്ടായി.

വിമാനാപകടവുമായി ബന്ധമുള്ള ഒട്ടേറെപ്പേരുടെ വിവരണങ്ങളും അപകടകാരണം കണ്ടെത്താന്‍ പിന്നീടു സംഭവസ്ഥലം സന്ദര്‍ശിച്ച ബ്രിട്ടിഷ് ഇന്റലിജന്‍സ് ഏജന്‍സികളുടെ രണ്ടു റിപ്പോര്‍ട്ടുകളുമാണ് www.bosefiles.info എന്ന വെബ്‌സൈറ്റ് പുറത്തുവിട്ടത്. 70 വര്‍ഷമായി നിലനില്‍ക്കുന്ന ദുരൂഹതകള്‍ക്കു വിരാമമിടുന്നതാണു തങ്ങളുടെ വെളിപ്പെടുത്തല്‍ എന്നാണ് വെബ്‌സൈറ്റിന്റെ അവകാശവാദം.

Top