ദേശീയ സിനിമാ ദിനത്തില്‍ പ്രേക്ഷകര്‍ക്ക് 99 രൂപയ്ക്ക് സിനിമകള്‍ കാണാം

ക്ടോബര്‍ 13 ന് രാജ്യം ദേശീയ സിനിമാ ദിനത്തിന് ഒരുങ്ങുമ്പോള്‍, പ്രേക്ഷകര്‍ക്ക് 99 രൂപയ്ക്ക് പ്രവേശനത്തിന് തിയറ്ററുകളില്‍ സിനിമകള്‍ കാണാന്‍ കഴിയും. ചലച്ചിത്ര വ്യവസായത്തിന് ഉണര്‍വ് പകരുകയെന്ന ആശയത്തോടെയാണ്
ഇത് ആവിഷ്‌കരിച്ചിട്ടുള്ളത്. ദേശീയ ചലച്ചിത്രദിനത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഒറ്റദിവസം 65 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ആ റെക്കോര്‍ഡ് തകര്‍ക്കപ്പെടുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് സംഘാടകര്‍. എംഎഐ പ്രകാരം റിക്ലൈനര്‍, പ്രീമിയം ഫോര്‍മാറ്റുകള്‍ ഒഴികെ സിനിമാപ്രേമികള്‍ക്ക് ഒക്ടോബര്‍ 13 ന് ഏത് ഇഷ്ടമുള്ള ഷോയും 99 രൂപയ്ക്ക് കാണാനാകും.

‘എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെ സിനിമാറ്റിക് ആനന്ദത്തിനായി ഒരുമിച്ച് കൊണ്ടുവരുന്നതിനും, ഈ വര്‍ഷം ബോക്സ് ഓഫീസില്‍ ഒന്നിലധികം സിനിമകളുടെ വിജയം ആഘോഷിക്കുന്നതിനാല്‍, എല്ലാ സിനിമാപ്രേമികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും അവരുടെ സിനിമയിലേക്ക് മടങ്ങിവരാത്തവര്‍ക്കുള്ള തുറന്ന ക്ഷണവുമാണെന്ന്‌ എംഎഐ തയ്യാറാക്കിയ പ്രസ്താവനയില്‍ പറയുന്നു. നിലവില്‍ ഇന്ത്യന്‍ തിയറ്റര്‍ വ്യവസായം മികച്ച നിലയിലാണ്. വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്ന് വന്‍ വിജയചിത്രങ്ങള്‍ വന്ന ആഗസ്റ്റ് മാസം റെക്കോര്‍ഡ് കളക്ഷനാണ് നേടിത്. സിനിമാ ടിക്കറ്റ് നിരക്കില്‍ ഈ അടുത്തകാലത്ത് വലിയ വര്‍ധനവാണ് വന്നത്. എന്നാല്‍ വര്‍ഷത്തില്‍ ഒരു ദിവസം കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ പ്രേക്ഷകര്‍ക്ക് തിയറ്ററുകളില്‍ പ്രവേശനം അനുവദിക്കുന്ന ഒരു ക്യാംപെയ്ന്‍ കഴിഞ്ഞ വര്‍ഷം മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ആരംഭിച്ചിരുന്നു. ദേശീയ സിനിമാദിനം എന്ന പേരില്‍ ഈ വര്‍ഷവും ഓഫര്‍ വരുന്നുണ്ട്. ഇത് പ്രകാരം ഒക്ടോബര്‍ 13 ന് രാജ്യമൊട്ടാകെയുള്ള നാലായിരത്തിലേറെ സ്‌ക്രീനുകളില്‍ 99 രൂപയ്ക്ക് സിനിമ കാണാം. മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന് കീഴിലുള്ള പി.വി.ആര്‍ ഐനോക്‌സ്, സിനിപൊളിസ്, മിറാഷ്, സിറ്റിപ്രൈഡ്, ഏഷ്യന്‍, മുക്ത എ 2, മൂവി ടൈം, വേവ്, എം2കെ, ഡിലൈറ്റ് തുടങ്ങിയ മള്‍ട്ടിപ്ലെക്‌സ് തീയറ്ററുകളിലാണ് ഈ ഓഫര്‍ ലഭ്യമാവുക.

Top