On Mann Ki Baat, PM ‘Democracy Is Our Strength’

ന്യൂഡല്‍ഹി: ജനാധിപത്യമാണ് നമ്മുടെ ശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍കി ബാത്തില്‍ പറഞ്ഞു.

ജനാധിപത്യത്തെ ശക്തമാക്കുന്നതിനാകണം നാം ശ്രമിക്കേണ്ടത്. മന്‍കി ബാത്തിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായുകൊണ്ടാണ് അതുനടക്കുന്നത്. 1975 ജൂണ്‍ 25, 26 തീയതികള്‍ നിങ്ങള്‍ ഓര്‍മിക്കുന്നുണ്ടാകുമല്ലോയെന്നും അടിയന്തരാവസ്ഥക്കാലത്തെ കുറിച്ച് ഓര്‍മിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കള്ളപ്പണ നിക്ഷേപകര്‍ ഈമാസം 30നകം അതു വെളിപ്പെടുത്താന്‍ അവസരമുണ്ടെന്നും അതുപാലിക്കാത്തവര്‍ക്ക് ഒരു തരത്തിലും ശിക്ഷാ നടപടികളില്‍ ഇളവ് ലഭിക്കുന്നതായിരിക്കില്ല.

കൂടാതെ കൃഷിക്കാരെപ്പോലെതന്നെ ശാസ്ത്രഞ്ജരും ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുന്നതിനാണ് ശ്രമിക്കുന്നത്.

കഴിഞ്ഞ 22ാം തീയതി ഒരുമിച്ച് 20 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ച ഐഎസ്ആര്‍ഒയ്ക്കും അവിടത്തെ എല്ലാ ശാസ്ത്രജ്ഞര്‍ക്കും ഈ അവസരത്തില്‍ എല്ലാ ആശംസകളും ആദ്ദേഹം അറിയിച്ചു.

ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതി നിരവധിപ്പേര്‍ക്ക് സഹായകരമായിട്ടുണ്ട്. വിവിധ പരീക്ഷകളില്‍ പെണ്‍കുട്ടികള്‍ മുന്നിലെത്തുന്നത് ഇതിന്റെ ഉദാഹരണങ്ങളാണ്.

രാജ്യാന്തര യോഗാദിനം ലോകം മുഴുവനും ഏറ്റെടുത്തു. ഇന്ത്യയില്‍ മാത്രമല്ല വിവിധ രാജ്യങ്ങളിലായി നിരവധിപ്പേരാണ് അന്ന് യോഗ അഭ്യസിച്ചത്.

യോഗാ ദിനത്തോടനുബന്ധിച്ച് പോസ്റ്റല്‍ സ്റ്റാംപ് പുറത്തിറക്കിയിരുന്നുവെന്നും മോദി പറഞ്ഞു.

Top