ജന്മദിനത്തില്‍ ഇന്ത്യയ്ക്കായ് ഏറ്റവും ഉയരമേറിയ അണക്കെട്ട് സമര്‍പ്പിച്ച് പ്രധാനമന്ത്രി

modi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 67-ാം പിറന്നാള്‍ ദിനത്തില്‍ ഇന്ത്യയിലെ ഏറ്റവും ഉയരമേറിയ അണക്കെട്ട് രാജ്യത്തിന് സമര്‍പ്പിച്ചു.

ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ അണക്കെട്ടാണ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ച സര്‍ദാര്‍ സരോവര്‍.

ഗുജറാത്തിലെ നര്‍മ്മദാ നദിയില്‍ നവഗാമിന് സമീപമാണ് 138 മീറ്റര്‍ ഉയരമുള്ള ഈ അണക്കെട്ട്.

56 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് പദ്ധതിക്ക് തറക്കല്ലിട്ടത്.

സാധുബേടിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമാ നിര്‍മ്മാണ സ്ഥലവും മോദി ഇന്ന്‌ സന്ദര്‍ശിക്കും.

പ്രധാനമന്ത്രിയുടെ ജന്മദിനത്തിന്റെ ഭാഗമായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും പാര്‍ട്ടിയും സേവാദിനമായി ഇന്ന് ആചരിക്കുകയാണ്.

സര്‍ക്കാര്‍ തലത്തിലും പാര്‍ട്ടി തലത്തില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും ഇന്ന് സേവാദിവസ് പരിപാടികള്‍ സംഘടിപ്പിക്കും.

റാഞ്ചിയില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ സേവാദിവസ പരിപാടികള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

അരുണ്‍ ജെയ്റ്റ്‌ലി കിര്‍തി നഗറിലും പ്രകാശ് ജാവദേക്കര്‍ മുംബൈയിലും, പീയുഷ് ഗോയല്‍ ചെന്നൈയിലും സേവാ ദിവസ് ഉദ്ഘാടനം ചെയ്തു.

രാജ്യവ്യാപകമായി മന്ത്രിമാരും ബിജെപി നേതാക്കളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

ശുചീകരണം കൂടാതെ മെഡിക്കല്‍ ക്യാംപുകള്‍, വൃക്ഷത്തെ നടല്‍ തുടങ്ങിയവയാണ് സേവാ ദിവസിന്റെ ഭാഗമായുള്ള പരിപാടികള്‍.

Top