ഫിഫയുടെ പുതിയ റാങ്കിങ്ങില്‍ 97 -ാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ

indian-team-football

ഫിഫ പുതിയതായി പുറത്തിറക്കിയ റാങ്കിങ് ലിസ്റ്റില്‍ 97ാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ. കഴിഞ്ഞ തവണയും ഇന്ത്യക്ക് 97ാം സ്ഥാനം തന്നെയായിരുന്നു. അതെ സമയം ഈ കൊല്ലത്തെ ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന റഷ്യ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മോശം റാങ്കിങ്ങിലേക്ക് കൂപ്പുകുത്തി. ഫിഫയുടെ പുതിയതായി പുറത്ത് വന്ന റാങ്കിങ്ങില്‍ 70ാം സ്ഥാനത്താണ് റഷ്യ.

കഴിഞ്ഞ തവണ റാങ്കിങ് വന്ന സമയത്ത് റഷ്യ 66ാം സ്ഥാനത്ത് ആയിരുന്നു. ആദ്യ 5 സ്ഥാനങ്ങളില്‍ ഒരു മാറ്റവും പുതിയ റാങ്കിങ്ങിന് വന്നിട്ടില്ല. ഒന്നാം സ്ഥാനത്ത് ജര്‍മനിയും രണ്ടാം സ്ഥാനത്ത് ബ്രസീലും മൂന്നാം സ്ഥാനത്ത് ബെല്‍ജിയവുമാണ് ഉള്ളത്. ജോര്‍ജിയയാണ് ഇന്ത്യക്ക് തൊട്ടു മുന്നിലുള്ള സ്ഥാനക്കാര്‍.

Top