തെരഞ്ഞെടുപ്പിനിടെ സ്ഥാനാര്‍ത്ഥിയ്ക്ക് നേരെ അഞ്ജാത സംഘം വെടിയുതിര്‍ത്തു

gun-shooting

അമരാവതി: മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു കൊണ്ടിരിക്കെ സ്ഥാനാര്‍ത്ഥിക്ക് നേരെ വെടിയുതിര്‍ത്തു. സ്വാഭിമാന പക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്ക് നേരെയാണ് വെടിവയ്പുണ്ടായത്. മോര്‍ഷിയില്‍ നിന്ന് ജനവിധി തേടുന്ന സ്വാഭിമാന പക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ദേവേന്ദ്ര ഭൂയാറിന് നേരെയാണ് വെടിയുതിര്‍ത്തത്.

കാറില്‍ സഞ്ചരിച്ച സ്ഥാനാര്‍ത്ഥിയെ അജ്ഞാതര്‍ വെടിവെയ്ക്കുകയായിരുന്നു. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

പുലര്‍ച്ചെ അഞ്ച് മണിയോടെ അമരാവതിയിലെ മാല്‍കെഡ് റോഡില്‍ വെച്ചാണ് ആക്രമണം നടന്നത്. കാറില്‍ നിന്ന് പിടിച്ചിറക്കി ആക്രമിക്കുകയും ചെയ്തുവെന്ന് ഷെന്ത്രുര്‍ജന പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മാരുതി ഗെഡം പറഞ്ഞു. സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല.

Top