ഇംഗ്ലണ്ട് തോറ്റു: വാക്ക് പാലിച്ച് ആരാധകന്‍, നഗ്നനായി നടന്നത് ഒന്നര കിലോമീറ്റര്‍

കേപ് ടൗണ്‍: ലോക റഗ്ബി മത്സരത്തില്‍ ഇംഗ്ലണ്ട് മൂന്നാമത്തെ തവണയും ഫൈനലിലെത്തി കിരീടം കൈവിട്ടതോടെ അപ്രതീക്ഷിത തോല്‍വിയുടെ ഞെട്ടലിലാണ് ആരാധകര്‍.ജപ്പാനില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 12-32 നാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്.

ഇന്ത്യന്‍ ടി-20 ക്രിക്കറ്റ് ടീമിന്റെ കോച്ചിങ് പാനലിലുണ്ടായിരുന്ന പാഡി ഉപ്ടണ്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇംഗ്ലണ്ട് കിരീടം നേടുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്ന ഒരു ആരാധകന്റെ വീഡിയോയാണ് പാഡി ഉപ്ടണ്‍ പങ്കുവെച്ചത്. ഇംഗ്ലണ്ട് പരാജയപ്പെട്ടാല്‍ പൊതുസ്ഥലത്ത് നഗ്‌നനായി ഓടാമെന്നായിരുന്നു ആ ആരാധകന്‍ പറഞ്ഞത്.

‘ഇംഗ്ലണ്ടിന് കിരീടം നഷ്ടമായതോടെ വാതുവെയ്പില്‍ പരാജയപ്പെട്ട നല്ലവനായ സുഹൃത്ത് തന്റെ വാക്ക് പാലിച്ചു, കേപ് ടൗണിലെ ബീച്ചിലൂടെ അയാള്‍ ഒന്നര കിലോമീറ്റര്‍ നഗ്‌നനായി ഓടി…’. വീഡിയോയ്ക്കൊപ്പം ഉപ്ടണ്‍ ട്വീറ്റ് ചെയ്തു.

Top