രണ്ടായിരത്തി പതിനേഴിന്റെ അവസാന നാളില്‍തന്നെ ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ടിലിറങ്ങും

Kerala blasters

കൊച്ചി: പുതുവര്‍ഷ രാവിലെ കേരള ബ്ലാസ്‌റ്റേഴ്‌സ് – ബംഗളുരു എഫ് സി മത്സരം വൈകീട്ട് 5.30ന് തുടങ്ങും.

പൊലീസിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്.

പുതുവര്‍ഷ ആഘോഷങ്ങള്‍ നിരവധി സ്ഥലങ്ങളില്‍ നടക്കുന്നതിനാല്‍ മത്സരം മാറ്റിവയ്ക്കണമെന്നും സുരക്ഷ ഒരുക്കാന്‍ കഴിയില്ലന്നും പൊലീസ് നേരത്തെ സംഘാടകരെ അറിയിച്ചിരുന്നു.

എന്നാല്‍ മുന്‍കൂട്ടി തീരുമാനിച്ച മത്സരം മാറ്റിവയ്ക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് ഐഎസ്എല്‍ ഭാരവാഹികള്‍ അറിയിച്ചതോടെ സമയം മാറ്റാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് കളി വൈകിട്ട് 5.30ന് ആക്കി മാറ്റിയിരിക്കുന്നത്.

ആവശ്യമായ സ്വകാര്യ സെക്യൂരിറ്റികളെ കൂടുതലായി 31ന് കൊച്ചിയിലെത്തിക്കാമെന്ന് ഐഎസ്എല്‍ അധികൃതര്‍ പൊലീസിന് ഉറപ്പു നല്‍കിയിട്ടുണ്ട്.

കൂടുതല്‍ പൊലീസിനെ വിട്ടു നല്‍കാന്‍ പറ്റില്ലന്ന് പൊലീസ് അറിയിച്ചതോടെയാണ് ഒരു കൈ സഹായവുമായി ഫുട്‌ബോള്‍ സംഘാടകര്‍ തന്നെ രംഗത്ത് വന്നത്.

കര്‍ശനമായ നിരീക്ഷണത്തിലായിരിക്കും 31ലെ മത്സരം. മദ്യപിച്ച് വരുന്നവരെ ഒരു കാരണവശാലും സ്റ്റേഡിയത്തിന് സമീപത്തേക്ക് പോലും അടുപ്പിക്കില്ല.

Top